ര​ണ്ടു വ​യ​സു​കാ​രി​യെ ഓ​ട​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം: ഡി​എ​ൻ​എ ഫ​ലം കാ​ത്ത് പോ​ലീ​സ്
ര​ണ്ടു വ​യ​സു​കാ​രി​യെ ഓ​ട​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം: ഡി​എ​ൻ​എ ഫ​ലം കാ​ത്ത് പോ​ലീ​സ്
Friday, February 23, 2024 2:21 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു വ​യ​സു​കാ​രി​യെ പൊ​ന്ത​ക്കാ​ട്ടി​ലെ ഓ​ട​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡി​എ​ൻ​എ ഫ​ലം കാ​ത്ത് പോ​ലീ​സ്. കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റ് രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ന് ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ട്ടി​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്താ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ടെ​സ്റ്റി​നാ​യി ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. വൈ​കാ​തെ ഫ​ലം ല​ഭി​ക്കും.


നാ​ടോ​ടി സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ന്ന സ്ഥ​ല​ത്തു​നി​ന്നു കു​ട്ടി എ​ങ്ങ​നെ പൊ​ന്ത​ക്കാ​ടി​ന് സ​മീ​പ​ത്തെ ഓ​ട​യി​ലെ​ത്തി​യെ​ന്ന് ഇ​തു​വ​രെ പോ​ലീ​സി​നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ആ​രെ​ങ്കി​ലും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ക്കു​ക​യോ കു​ട്ടി ത​നി​യെ ന​ട​ന്നg​പോ​യ​തോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ്ര​ദേ​ശ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<