സ​ര​സ്വ​തി ദേ​വി​യെ അ​നാ​ദ​രി​ച്ചു; അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ
സ​ര​സ്വ​തി ദേ​വി​യെ അ​നാ​ദ​രി​ച്ചു; അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ
Sunday, February 25, 2024 4:09 AM IST
ജ​യ്പു​ർ: സ​ര​സ്വ​തി ദേ​വി​യെ അ​നാ​ദ​രി​ക്കു​ക​യും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. രാ​ജ​സ്ഥാ​നി​ലെ ബാ​ര​ൻ ജി​ല്ല​യി​ലെ കി​ഷ​ൻ​ഗ​ഞ്ച് ഏ​രി​യ​യി​ലെ ല​ക്ദാ​യ് ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യ്ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

രാ​ജ​സ്ഥാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ദ​ൻ ദി​ലാ​വാ​റി​ന്‍റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് പ്രൈ​മ​റി സ്‌​കൂ​ൾ അ​ധ്യാ​പി​ക ഹേം​ല​ത ബൈ​ർ​വ​യെ വെ​ള്ളി​യാ​ഴ്ച സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് അ​ധ്യാ​പി​ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ബാ​ര​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

കി​ഷ​ൻ​ഗ​ഞ്ച് ഏ​രി​യ​യി​ലെ ല​ക്ദാ​യ്‌​യി​ലെ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്‌​കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​ന ച​ട​ങ്ങി​ൽ സ​ര​സ്വ​തി ദേ​വി​യു​ടെ ചി​ത്രം വേ​ദി​യി​ൽ വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ന് അ​ധ്യാ​പി​ക ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. അ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച​താ​യി ബാ​ര​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ (എ​ലി​മെ​ന്‍റ​റി) ഓ​ഫീ​സ​ർ പി​യൂ​ഷ് കു​മാ​ർ ശ​ർ​മ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.


വി​വാ​ദം ഒ​ഴി​വാ​ക്കി റി​പ്പ​ബ്ലി​ക് ദി​ന ച​ട​ങ്ങ് സു​ഗ​മ​മാ​യി ന​ട​ത്താ​ൻ അ​ധ്യാ​പി​ക​യ്ക്ക് ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യും നാ​ട്ടു​കാ​രെ പ്ര​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<