ബി​ജെ​ഡി മു​ൻ​മ​ന്ത്രി ദേ​ബാ​സി​സ് നാ​യ​ക് ബി​ജെ​പി​യി​ൽ
ബി​ജെ​ഡി മു​ൻ​മ​ന്ത്രി ദേ​ബാ​സി​സ് നാ​യ​ക് ബി​ജെ​പി​യി​ൽ
Monday, February 26, 2024 7:44 AM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജു ജ​ന​താ​ദ​ൾ (ബി​ജെ​ഡി) നേ​താ​വു​മാ​യ ദേ​ബാ​സി​സ് നാ​യ​ക് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഞാ​യ​റാ​ഴ്ച ഒ​ഡീ​ഷ​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തു​വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് നാ​യ​ക് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കി​ന്‍റെ വി​ശ്വ​സ്ത സ​ഹാ​യി​ക​ളി​ൽ ഒ​രാ​ളാ​ണ് ദേ​ബാ​സി​സ് നാ​യ​ക്. ബാ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നാ​ല് ത​വ​ണ എം​എ​ൽ​എ​യാ​യി​ട്ടു​ള്ള ദേ​ബാ​സി​സ്, കാ​യി​ക യു​വ​ജ​ന​കാ​ര്യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മ​ന്ത്രി സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​യി​ക് ബി​ജെ​ഡി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് രാ​ജി​വ​ച്ചു.


2000ൽ ​പ​ട്നാ​യി​ക്ക് ഒ​ഡീ​ഷ​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ നാ​യ​ക്കി​ന് മ​ന്ത്രി​സ്ഥാ​നം ന​ൽ​കി. 2008ൽ ​ഒ​രു വി​വാ​ദ​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<