ക­​രി­​മ­​ണ​ല്‍ ക­​മ്പ­​നി­​യി​ല്‍­​നി­​ന്ന് പി­​ണ­​റാ­​യി നൂ­​റ് കോ­​ടി കൈ­​പ്പ­​റ്റി, മാ­​സ­​പ്പ­​ടി­​യി­​ലെ യ­​ഥാ​ര്‍­​ഥ പ്ര­​തി മു­​ഖ്യ­​മ​ന്ത്രി: മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍
ക­​രി­​മ­​ണ​ല്‍ ക­​മ്പ­​നി­​യി​ല്‍­​നി­​ന്ന് പി­​ണ­​റാ­​യി നൂ­​റ് കോ­​ടി കൈ­​പ്പ­​റ്റി, മാ­​സ­​പ്പ­​ടി­​യി­​ലെ യ­​ഥാ​ര്‍­​ഥ പ്ര­​തി മു­​ഖ്യ­​മ​ന്ത്രി: മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍
Monday, February 26, 2024 4:57 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: മാ­​സ­​പ്പ­​ടി­​യി​ല്‍ മു­​ഖ്യ­​മ­​ന്ത്രി­ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ കൂ­​ടു­​ത​ല്‍ ആ­​രോ­​പ­​ണ­​വു­​മാ­​യി കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍. ക​രി​മ​ണ​ല്‍ ഖ​ന​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​ക്കാ​യും അ​വ​ര്‍ പ്ര​മോ​ട്ട് ചെ​യ്യു​ന്ന കെ​ആ​ര്‍​എം​ഇ​എ​ല്‍ ക​മ്പ​നി​ക്കാ­​യും മു­​ഖ്യ­​മ­​ന്ത്രി നി­​യ­​മ­​വി­​രു​ദ്ധ ഇ­​ട­​പെ­​ട​ല്‍ ന­​ട­​ത്തി­​യെ­​ന്ന് അ­​ദ്ദേ­​ഹം ആ­​രോ­​പി​ച്ചു.

മാ​സ​പ്പ​ടി കേ​സി​ലെ യ​ഥാ​ര്‍​ഥ പ്ര​തി മു​ഖ്യ­​മ­​ന്ത്രി­​യാ​ണ്. സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​യി​ല്‍​നി​ന്ന് നൂ­​റ് കോ​ടി​യോ​ളം രൂ­​പ പി­​ണ­​റാ­​യി കൈ­​പ്പ­​റ്റി­​യെ​ന്നും കു­​ഴ​ല്‍­​നാ­​ട​ന്‍ ആ­​രോ​പ­​ണം ഉ­​ന്ന­​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണ ന​ട​ത്തി​യ അ​ഴി​മ​തി താ​ര​ത​മ്യേ​ന ചെ​റു​താ​ണ്. സ്വ​ന്തം മ​ക​ളെ എ​ന്തി​നാ​ണ് മു​ഖ്യ​മ­​ന്ത്രി സം­​ശ­​യ­​ത്തി​ന്‍റെ നി​ഴ​ലി​ല്‍ നി​ര്‍​ത്തു​ന്ന​തെ​ന്നും കു​ഴ​ല്‍​നാ​ട​ന്‍ ചോ​ദി​ച്ചു.

ഭൂ­​പ­​രി­​ധി ച­​ട്ട­​ത്തി​ല്‍ ഇ​ള­​വ് തേ​ടി­​യ ക­​മ്പ­​നി­​ക്കാ­​യി റ­​വ​ന്യു­​വ­​കു­​പ്പി­​നെ മ­​റി­​ക​ട­​ന്ന് മു­​ഖ്യ­​മ​ന്ത്രി ഇ­​ട­​പെ­​ട​ല്‍ ന­​ട­​ത്തി­​യെ​ന്നാ​ണ് ആ​രോ​പ​ണം. ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ കെ​ആ​ര്‍​ഇ​എം​എ​ല്‍ ക​മ്പ​നി 60 ഏ​ക്ക​ര്‍ 20 വ​ര്‍​ഷ​മാ​യി കൈ​വ​ശം​വ​ച്ചി​രി​ക്കു​ക​യാ​ണ്.


ഭൂ​പ​രി​ഷ്‌​ക്ക​ര​ണ നി​യ​മ​പ്ര​കാ​രം കൈ​വ​ശം വ​യ്ക്കാ​വു​ന്ന ഭൂ​മി 15 ഏ​ക്ക​റാ­​ണ്. ഭൂ​മി​ക്ക് ഇ​ള​വു ന​ല്‍​കാ​ന്‍ ജി​ല്ലാ സ​മി​തി ശു​പാ​ര്‍​ശ ചെ​യ്യാ​ത്ത​തി​നാ​ല്‍ 2021ല്‍ ​റ​വ​ന്യൂ​വ​കു​പ്പ് ക​മ്പ​നി​യു​ടെ അ​പേ​ക്ഷ ത​ള്ളി. ര​ണ്ടു ത​വ​ണ​കൂ​ടി ക​മ്പ​നി തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും ഇ​തും ത​ള്ളി.

പി​ന്നീ­​ട് ക­​മ്പ​നി മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ല്‍­​കു­​ക­​യാ­​യി­​രു​ന്നു. ഇ­​തോ​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഭൂ​മി​യി​ല്‍ കെ​ആ​ര്‍​ഇ​എം​എ​ല്‍ ക​മ്പ​നി​ക്ക് പ​ദ്ധ​തി തു​ട​ങ്ങാ​നാ​യി മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ല്‍ ന​ട​ത്തി. സ്വ​ന്തം വ​കു​പ്പ് അ​ല്ലാ​തി​രു​ന്നി​ട്ടും ഭൂ​മി ഇ​ള​വു ന​ല്‍​കാ​ന്‍ യോ​ഗം വി​ളി​ച്ചു.

നി​യ​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള കു​റി​പ്പ് മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ വ​ച്ചു. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട​തോ​ടെ ക​മ്പ​നി വീ​ണ്ടും ജി​ല്ലാ സ​മി​തി​ക്ക് അ​പേ​ക്ഷ ന​ല്‍­​കി­​യ­​പ്പോ​ള്‍ 2022ല്‍ ​ഇ­​തി­​ന് അ­​നു​മ­​തി ല­​ഭി­​ച്ചെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<