തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി
Monday, February 26, 2024 11:58 PM IST
ആലപ്പുഴ: ആറാട്ടുവഴിയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി എഎസ് കനാലിന്റെ പടിഞ്ഞാറേക്കരയിലാണ് നായ്ക്കൂട്ടത്തെ ചത്തനിലയിൽ കണ്ടെത്തിയത്.
നായക്കുട്ടികളടക്കം പത്ത് തെരുവു നായ്ക്കളും വീടുകളിൽ വളർത്തിയ രണ്ട് നായകളുമാണ് ചത്തത്. പ്രദേശത്ത് താമസിക്കുന്ന രണ്ട് പേരെ തെരുവുനായകൾ ആക്രമിച്ചിരുന്നു.
നായകളെ വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.