ബെല്‍ത്തങ്ങാടി ക്വാറി കേസ്; പി.വി.അന്‍വറിനെ ചോദ്യം ചെയ്ത് ഇഡി
Tuesday, February 27, 2024 12:51 PM IST
കൊച്ചി: ബെല്‍ത്തങ്ങാടി ക്വാറി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ നേരത്തേയും ഇഡി അന്‍വറിനെ ചോദ്യം ചെയ്തിരുന്നു.
കര്‍ണാടക ബെല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എന്ജിനീയറില് നിന്ന് 50 ലക്ഷം രൂപ വാങ്ങി ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്. മുമ്പ് നടന്ന ചോദ്യം ചെയ്യലില്‍ സ്വര്‍ണ ഇടപാടുകളും ആഫ്രിക്കയിലെ ബിസിനസ് സംബന്ധിച്ച വിവരങ്ങളും ഇഡി തേടിയെന്നാണ് വിവരം.
എംഎല്‍എക്ക് ക്വാറി വിറ്റ ഇബ്രാഹിമിനെയും പരാതിക്കാരനായ സലീമിനെയും നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.