12 വ​ര്‍​ഷ​ത്തെ ക​രി​യ​റി​ന് അ​ന്ത്യം; ന്യൂ​സി​ല​ന്‍​ഡ് പേ​സ​ര്‍ നീ​ല്‍ വാ​ഗ്ന​ര്‍ വി​ര​മി​ച്ചു
12 വ​ര്‍​ഷ​ത്തെ ക​രി​യ​റി​ന് അ​ന്ത്യം; ന്യൂ​സി​ല​ന്‍​ഡ് പേ​സ​ര്‍ നീ​ല്‍ വാ​ഗ്ന​ര്‍ വി​ര​മി​ച്ചു
Tuesday, February 27, 2024 2:47 PM IST
ക്രൈ​സ്റ്റ് ച​ര്‍​ച്ച്: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ന്യൂ​സി​ല​ൻ​ഡ് ഇ​ടം​കൈ​യ​ന്‍ പേ​സ​ര്‍ നീ​ല്‍ വാ​ഗ്ന​ര്‍. വ്യാ​ഴാ​ഴ്ച തു​ട​ങ്ങു​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ വാ​ഗ്ന​റെ സെ​ല​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് 37 വ​യ​സു​കാ​ര​നാ​യ താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

2012ല്‍ ​വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലാ​ണ് താ​രം ന്യൂ​സി​ല​ന്‍​ഡി​നാ​യി അ​ര​ങ്ങേ​റി​യ​ത്. 12 വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ 64 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്നു 27.57 ശ​രാ​ശ​രി​യി​ൽ 260 വി​ക്ക​റ്റു​ക​ളാ​ണ് വാ​ഗ്ന​ർ വീ​ഴ്ത്തി​യ​ത്.

ന്യൂ​സി​ല​ൻ​ഡി​നാ​യി 100 വി​ക്ക​റ്റു​ക​ളി​ല​ധി​കം നേ​ടി​യ​വ​രി​ൽ മി​ക​ച്ച ശ​രാ​ശ​രി​യു​ള്ള ര​ണ്ടാ​മ​ത്തെ ബൗ​ള​റാ​ണ് വാ​ഗ്ന​ർ. കി​വീ​സി​ന്‍റെ ഇ​തി​ഹാ​സ താ​രം സ​ർ റി​ച്ചാ​ർ​ഡ് ഹാ​ഡ്‌​ലി​യാ​ണ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. 12 വ​ർ​ഷ​ത്തെ ക​രി​യ​റി​നി​ട​യി​ൽ ഒ​രി​ക്ക​ൽ പോ​ലും താ​ര​ത്തി​ന് ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മു​ക​ളി​ൽ സ്ഥാ​നം ല​ഭി​ച്ചി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.


ന്യൂ​സി​ല​ന്‍​ഡി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് വി​ക്ക​റ്റെ​ടു​ത്ത താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തും വാ​ഗ്ന​റാ​ണ്. വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രേ 39 റ​ണ്‍​സ് വ​ഴ​ങ്ങി ഏ​ഴ് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​താ​ണ് ടെ​സ്റ്റി​ലെ മി​ക​ച്ച പ്ര​ക​ട​നം.

2019- 21 സീ​സ​ണി​ൽ ഇ​ന്ത്യ​യെ വീ​ഴ്ത്തി പ്ര​ഥ​മ ഐ​സി​സി ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് കി​രീ​ടം ന്യൂ​സി​ല​ന്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത് നീ​ൽ വാ​ഗ്ന​റാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ജ​നി​ച്ച വാ​ഗ്ന​ര്‍ പി​ന്നീ​ട് ന്യൂ​സി​ല​ന്‍​ഡി​ലേ​ക്ക് കു​ടി​യേ​റു​ക​യാ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് പി​ന്മാ​റി​യെ​ങ്കി​ലും ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​രു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. ന്യൂ​സി​ല​ൻ​ഡ് പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റി​ൽ നോ​ർ​തേ​ൺ ഡി​സ്ട്രി​ക്ടി​ന്‍റെ ഭാ​ഗ​മാ​യ വാ​ഗ്ന​ർ കൗ​ണ്ടി​യി​ൽ ല​ങ്കാ​ഷെ​യ​റി​നു വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<