പോക്സോ കേസ് പ്രതിക്ക് 37 വർഷം കഠിന തടവും പിഴയും
Thursday, February 29, 2024 1:09 AM IST
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും. മതിലകം പൊന്നാംപടി വട്ടംപറമ്പില്‍ അലി അഷ്കർ (24) നെയാണ് കോടതി ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ 3,10000 രൂപ പിഴയും കോടതി വിധിച്ചു.
കേസിൽ പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷവും എട്ട് മാസവും കൂടി പ്രതി തടവ് അനുഭവിക്കണം. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. 2021 നവംബര്‍ 27-നാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രതിയുടെയും സുഹൃത്തിന്റെയും വീട്ടിൽവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.