പ്രസംഗം അവസാനിക്കും മുമ്പ് പ്രവർത്തകർ സമരാഗ്നി വേദിവിട്ടു; രോഷാകുലനായി കെ. സുധാകരൻ
Thursday, February 29, 2024 8:34 PM IST
തിരുവനന്തപുരം: സമരാഗ്നി സമാപന വേദിയിൽനിന്ന് പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതിൽ രോഷാകുലനായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഴുവൻ പ്രസംഗവും കേൾക്കൻ ക്ഷമയില്ലെങ്കിൽ പ്രവർത്തകർ എന്തിനാണ് വന്നതെന്ന് സുധാകരൻ ചോദിച്ചു.
രണ്ടുപേർ സംസാരിച്ചുകഴിഞ്ഞു പ്രവർത്തകർ പിരിഞ്ഞുപോവുകയാണ്. ലക്ഷങ്ങൾ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇങ്ങനെയാണെങ്കിൽ എന്തിനാണ് സമ്മേളനം നടത്തുന്നതെന്നും സുധാകരൻ ചോദിച്ചു.
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പ്രവർത്തകർ ഉച്ചയ്ക്ക് പൊരിവെയിലത്ത് വന്നതാണ്. 12 പേരുടെ പ്രസംഗം കേട്ട് അഞ്ചു മണിക്കൂറാണ് ആളുകൾ ഇരുന്നത്. അതിനാൽ പ്രവർത്തകർ പോകുന്നതിൽ പ്രസിഡന്റിന് വിഷമം തോന്നേണ്ടന്ന് സതീശൻ പറഞ്ഞു.