മ​ന്ത്രിമ​ന്ദി​ര​ങ്ങ​ളി​ൽ ക്ഷു​ദ്ര​ജീ​വി ശ​ല്യം; വ​ല​ഞ്ഞ് മ​ന്ത്രി​മാ​ർ
മ​ന്ത്രിമ​ന്ദി​ര​ങ്ങ​ളി​ൽ ക്ഷു​ദ്ര​ജീ​വി ശ​ല്യം; വ​ല​ഞ്ഞ് മ​ന്ത്രി​മാ​ർ
Friday, March 1, 2024 1:34 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക്ലി​ഫ്ഹൗ​സി​ലു​ൾ​പ്പെ​ടെ മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ൽ ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ൽ ഈ ​വി​ഷ​യം സൂ​ചി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​റ്റ് മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളി​ലെ​യും സ​മാ​ന​മാ​യ സ്ഥി​തി പു​റ​ത്തു​വ​രു​ന്ന​ത്.

മ​ര​പ്പ​ട്ടി ശ​ല്യം കാ​ര​ണം വ​സ്ത്ര​ങ്ങ​ൾ ഇ​സ്തി​രി​യി​ട്ട് വ​യ്ക്കാ​നും വെ​ള്ളം തു​റ​ന്നു​വ​യ്ക്കാ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ൽ പാ​ന്പും കീ​രി​യും എ​ലി​ക​ളു​മാ​ണു​ള്ള​ത്.

വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ റോ​സ്ഹൗ​സി​ലും ആ​ർ. ബി​ന്ദു​വി​ന്‍റെ സാ​ന​ഡു​വി​ലും വി. ​അ​ബ്ദു​റ​ഹി​മാ​ൻ താ​മ​സി​ക്കു​ന്ന ക​വ​ടി​യാ​ർ ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​പ്പ​ട്ടി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നാ​ണ് വി​വ​രം. രാ​ജ്ഭ​വ​നി​ൽ മ​ര​പ്പ​ട്ടി ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​രു വ​ർ​ഷം മു​മ്പ് കു​റ​ച്ചു​കാ​ലം ഹോ​ട്ട​ലി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു.


എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന മ​ന്ത്രി മ​ന്ദി​ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ മ​ന്ത്രി​മാ​ർ​ക്ക് മ​ടി​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. ന​വീ​ക​ര​ണ​ത്തി​ന്‍റെ ക​ണ​ക്ക് പു​റ​ത്തു​വ​രു​മ്പോ​ഴു​ണ്ടാ​കു​ന്ന വി​വാ​ദ​ങ്ങ​ൾ ഭ​യ​ന്നാ​ണ് പ​ല​രും ഇ​തി​ൽ നി​ന്നും പി​ന്മാ​റു​ന്ന​ത്.
Related News
<