ഇ​ന്ന് മു​ത​ൽ 50 സ്ലോ​ട്ടെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല; ബു​ക്ക് ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ടെ​സ്റ്റ് ന​ട​ത്തും: ഗ​ണേ​ഷ് കു​മാ​ർ
ഇ​ന്ന് മു​ത​ൽ 50 സ്ലോ​ട്ടെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല; ബു​ക്ക് ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ടെ​സ്റ്റ് ന​ട​ത്തും: ഗ​ണേ​ഷ് കു​മാ​ർ
Thursday, March 7, 2024 10:22 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് 50 സ്ലോ​ട്ടെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ഇ​ന്ന് ബു​ക്ക് ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ടെ​സ്റ്റ് ന​ട​ത്തും.

ഇ​ന്ന​ലെ ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ന്നി​രു​ന്നു. ഈ ​വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ർ​ത്തി​ന​ൽ​കി. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്. പി​ന്നി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ കോ​ക്ക​സ് ആ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


അ​തേ​സ​മ​യം, ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ന​ട​ന്നു. കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ കോ​ലം ക​ത്തി​ച്ചു. ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ സം​യു​ക്ത യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ലം ക​ത്തി​ച്ച​ത്. ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ടെ​സ്റ്റി​നെ​ത്തി​യ​വ​രും പോ​ലീ​സു​മാ​യി കെെയാ​ങ്ക​ളി​യു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<