ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘ​ത്തി​ലെ അ​ഞ്ച് ഷാ​ർ​പ്പ് ഷൂ​ട്ട​ർ​മാ​ർ പി​ടി​യി​ൽ‌
ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘ​ത്തി​ലെ അ​ഞ്ച് ഷാ​ർ​പ്പ് ഷൂ​ട്ട​ർ​മാ​ർ പി​ടി​യി​ൽ‌
Monday, March 11, 2024 4:55 AM IST
ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി​യു​ടെ സം​ഘ​ത്തി​ലെ അ​ഞ്ച് ഷാ​ർ​പ്പ് ഷൂ​ട്ട​ർ​മാ​രെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​തി​ർ സം​ഘ​ത്തി​ലെ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഇ​വ​രു​ടെ പ​ദ്ധ​തി ത​ക​ർ​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​വ​രി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ദ്വാ​ര​ക സെ​ക്ട​ർ 16ലെ ​ഡി​ഡി​എ പാ​ർ​ക്കി​ന് സ​മീ​പം ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ലെ ചി​ല​ർ അ​ന​ധി​കൃ​ത ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​മെ​ന്ന് മാ​ർ​ച്ച് ഏ​ഴി​ന് സൂ​ച​ന ല​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (സ്പെ​ഷ്യ​ൽ സെ​ൽ) മ​നോ​ജ് .സി ​പ​റ​ഞ്ഞു.


തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ‌ ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ, പ​ർ​വീ​ൺ, റോ​ഹ്താ​ഷ്, മോ​ഹ​ൻ, സ​ച്ചി​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<