വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യു​ടെ ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യു​ടെ ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, March 12, 2024 4:47 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യു​ടെ ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. 11പേ​ർ​ക്ക് പ​രി​ക്ക്. റെ​യ്‌​സ​ൻ ജി​ല്ല​യി​ലെ സു​ൽ​ത്താ​ൻ​പൂ​ർ പ്ര​ദേ​ശ​ത്തെ ഖ​മാ​രി​യ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഹൊ​ഷം​ഗ​ബാ​ദ് ജി​ല്ല​യി​ലെ അ​ഞ്ച​ൽ​ഖേ​ഡ​യി​ൽ നി​ന്നാ​ണ് ഘോ​ഷ​യാ​ത്ര എ​ത്തി​യ​ത്. ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി വി​ള​ക്കു​ക​ൾ ചു​മ​ന്ന തൊ​ഴി​ലാ​ളി​ക​ളും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് സു​ൽ​ത്താ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് ര​ജ​ത് സാ​ര​ഥെ പ​റ​ഞ്ഞു.


അ​പ​ക​ട​ത്തി​ന് ശേ​ഷം ട്ര​ക്ക് ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​ക്കേ​റ്റ​വ​രി​ൽ അ​ഞ്ച് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ഭോ​പ്പാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് പ്ര​ഖ്യാ​പി​ച്ച​താ​യി റൈ​സെ​ൻ ക​ള​ക്ട​ർ അ​ര​വി​ന്ദ് ദു​ബെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<