വ​ജ്ര​വ്യാ​പാ​രി​യു​ടെ ഭാ​ര്യ​യെ കൊ​ന്നു; വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
വ​ജ്ര​വ്യാ​പാ​രി​യു​ടെ ഭാ​ര്യ​യെ കൊ​ന്നു; വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Thursday, March 14, 2024 6:18 AM IST
മും​ബൈ: വ​ജ്ര​വ്യാ​പാ​രി​യു​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ‌ അ​റ​സ്റ്റി​ൽ‌. ജ്യോ​തി ഷാ(63) ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബി​ഹാ​റി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ക​ന​യ്യ കു​മാ​ർ പ​ണ്ഡി​റ്റി​നെ(20) ഭു​സാ​വ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

വ​ജ്ര​വ്യാ​പാ​രി​യാ​യ മു​കേ​ഷ് ഷാ​യു​ടെ ഭാ​ര്യ​യാ​ണ് ഇ​വ​ർ. മ​ല​ബാ​ർ ഹി​ൽ ഏ​രി​യ​യി​ലെ നെ​പ്പി​യ​ൻ സീ ​റോ​ഡി​ലെ ത​ഹ്‌​നീ ഹൈ​റ്റ്‌​സ് കെ​ട്ടി​ട​ത്തി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ജ്യോ​തി ഷാ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ക​ന‍​യ്യ ഇ​വ​രു​ടെ വീ​ട്ടി​ൽ ജോ​ലി​ക്ക് എ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ പ​ക്ക​ൽ നി​ന്നും കു​റ​ച്ച് സ്വ​ർ​ണം ക​ണ്ടെ​ത്തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<