ഇ​ന്നും ഞായറാഴ്ചയും മ​ഞ്ഞ​ക്കാ​ര്‍​ഡു​കാ​ര്‍​ക്ക് മാ​ത്രം മ​സ്റ്റ​റിം​ഗ്‌: ജി.​ആ​ർ. അ​നി​ൽ
ഇ​ന്നും ഞായറാഴ്ചയും മ​ഞ്ഞ​ക്കാ​ര്‍​ഡു​കാ​ര്‍​ക്ക് മാ​ത്രം മ​സ്റ്റ​റിം​ഗ്‌: ജി.​ആ​ർ. അ​നി​ൽ
Saturday, March 16, 2024 8:04 AM IST
തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ മ​സ്റ്റ​റിം​ഗ് ഇ​ന്നും ഞായറാഴ്ചയും മ​ഞ്ഞ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് മാ​ത്ര​മെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. വെള്ളിയാഴ്ച സം​സ്ഥാ​ന​ത്ത് മ​സ്റ്റ​റിം​ഗ് ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ഞ്ഞ കാ​ര്‍​ഡു​ഡ​മ​ക​ള്‍​ക്ക് ഇ​ന്നും ഞായറാഴ്ചയും മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​നൊ​പ്പം റേ​ഷ​ൻ വാ​ങ്ങാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​സ്റ്റ​റിം​ഗി​ന്‍റെ കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ആ​ശ​ങ്ക വേ​ണ്ട . എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും മ​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള സ​മ​യ​വും സാ​വ​കാ​ശ​വും സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​ന്നും ഞായറാഴ്ചയും മ​ഞ്ഞ കാ​ര്‍​ഡു​കാ​ര്‍​ക്ക് മാ​ത്ര​മാ​ണ് മ​സ്റ്റ​റിം​ഗ് എ​ങ്കി​ലും ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന പി​ങ്ക് കാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍​ക്കു​കൂ​ടി മ​സ്റ്റ​റിം​ഗി​ന് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ഞ്ഞ കാ​ര്‍​ഡി​നൊ​ഴി​കെ മ​റ്റു​ള്ള​വ​ര്‍​ക്ക് ഇ​ന്നും ഞായറാഴ്ചയും റേ​ഷ​ന്‍ വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<