ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ കൊ​ണ്ടു​വ​ന്ന​ത് രാ​ഷ്ട്രീ​യ​ത്തി​ലെ ക​ള്ള​പ്പ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ: അ​മി​ത് ഷാ
ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ കൊ​ണ്ടു​വ​ന്ന​ത് രാ​ഷ്ട്രീ​യ​ത്തി​ലെ ക​ള്ള​പ്പ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ: അ​മി​ത് ഷാ
Saturday, March 16, 2024 11:11 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ താ​ൻ പൂ​ർ​ണ​മാ​യി മാ​നി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​രാ​ഷ്ട്രീ​യ​ത്തി​ലെ ക​ള്ള​പ്പ​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​ത് ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് പ​ക​രം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു

സു​പ്രീം കോ​ട​തി​യു​ടെ വി​ധി എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്ക​ണം. സു​പ്രീം കോ​ട​തി വി​ധി​യെ ഞാ​ൻ പൂ​ർ​ണ്ണ​മാ​യി മാ​നി​ക്കു​ന്നു. എ​ന്നാ​ൽ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും റ​ദ്ദാ​ക്കു​ന്ന​തി​ന് പ​ക​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു വേ​ണ്ട​ത്.

1,100 രൂ​പ സം​ഭാ​വ​ന​യി​ൽ നി​ന്ന് 100 രൂ​പ പാ​ർ​ട്ടി​യു​ടെ പേ​രി​ൽ നി​ക്ഷേ​പി​ക്കു​ക​യും 1,000 രൂ​പ സ്വ​ന്ത​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് നേ​താ​ക്ക​ൾ ചെ​യ്യു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സി​നെ പ​രാ​മ​ർ​ശി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.


മൊ​ത്തം 20,000 കോ​ടി ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളി​ൽ ഏ​ക​ദേ​ശം 6,000 കോ​ടി രൂ​പ ബി​ജെ​പി​ക്ക് ല​ഭി​ച്ചു . ബാ​ക്കി ബോ​ണ്ടു​ക​ൾ എ​വി​ടെ​പ്പോ​യെന്നും അദ്ദേഹം ചോദിച്ചു. ടി​എം​സി​ക്ക് 1,600 കോ​ടി, കോ​ൺ​ഗ്ര​സി​ന് 1,400 കോ​ടി​യും ല​ഭി​ച്ചു.

ബി​ആ​ർ​എ​സി​ന് 1200 കോ​ടി​യും ബി​ജെ​ഡി​ക്ക് 750 കോ​ടി​യും ഡി​എം​കെ​യ്ക്ക് 639 കോ​ടി​യും ല​ഭി​ച്ചു. 303 എം​പി​മാ​രു​ണ്ടാ​യി​ട്ടും ഞ​ങ്ങ​ൾ​ക്ക് 6,000 കോ​ടി​യാ​ണ് ല​ഭി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് 242 എം​പി​മാ​ർ​ക്ക് 14,000 കോ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.
Related News
<