മുഖ്യമന്ത്രി വാ തുറന്നാൽ പറയുന്നത് നുണ: വി.ഡി.സതീശൻ
Saturday, March 16, 2024 8:14 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് സമഗ്ര വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനാധിപത്യ ചേരിയിലുള്ള മുഴുവൻ ജനങ്ങളേയും യുഡിഎഫിന് ഒപ്പം നിർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരെ എ.എം.ആരിഫ് മാത്രമാണ് പാർലമെന്റിൽ പ്രസംഗിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയുന്നു.
പൗരത്വ ഭേതഗതിയിൽ ശശി തരൂരിന്റെ പ്രസംഗം അടക്കം മുഖ്യമന്ത്രിക്കയച്ച് കൊടുത്തുവെന്നും വാ തുറന്നാൽ നുണ മാത്രം പറയുന്ന ആളാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.