ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ച് കോ​ൺ‌​ഗ്ര​സ് നേ​താ​വ്
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ച് കോ​ൺ‌​ഗ്ര​സ് നേ​താ​വ്
Tuesday, March 19, 2024 5:40 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക്‌​സ​ഭാ ഇ​ല​ക്ഷ​ൻ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ്. പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ അ​ഹ​മ്മ​ദാ​ബാ​ദ് ഈ​സ്റ്റ് ലോ​ക്‌​സ​ഭാ സീ​റ്റി​ൽ നി​ന്ന് സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രോ​ഹ​ൻ ഗു​പ്ത‍​യാ​ണ് അ​റി​യി​ച്ച​ത്.

"എ​ന്‍റെ പി​താ​വി​നെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​സ്ഥി​തി​യെ​ത്തു​ട​ർ​ന്ന്, ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു, ലോ​ക്സ​ഭാ ഇ​ല​ക്ഷ​നി​ൽ അ​ഹ​മ്മ​ദാ​ബാ​ദ് ഈ​സ്റ്റ് സീ​റ്റി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​യാ​യ ഞാ​ൻ എ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​ന്ന പു​തി​യ സ്ഥാ​നാ​ർ​ഥി​ക്ക് ഞാ​ൻ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കും.'-​രോ​ഹ​ൻ ഗു​പ്ത അ​റി​യി​ച്ചു. '


ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ മാ​ർ​ച്ച് 12 ന് ​കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച 43 സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ ഗു​പ്ത​യും ഉ​ൾ​പ്പെ​ട്ടിരുന്നു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും സി​റ്റിം​ഗ് എം​പി​യു​മാ​യ ഹ​സ്മു​ഖ് പ​ട്ടേ​ലാ​യി​രു​ന്നു രോ​ഹ​ൻ ഗു​പ​ത​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി.

അ​തേ​സ​മ​യം, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം ഘ​ട്ട​മാ​യ മെ​യ് ഏ​ഴി​നാ​ണ് ഗു​ജ​റാ​ത്തി​ൽ വോ​ട്ടെ​ടു​പ്പ്. ജൂ​ൺ നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ. 2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 26 സീ​റ്റു​ക​ളി​ലും ബി​ജെ​പി വി​ജ​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<