തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റു; പോലീസുകാരന് ഗുരുതര പരിക്ക്
Wednesday, March 27, 2024 4:04 AM IST
ലക്നോ: രാമജന്മഭൂമി കോംപ്ലക്സിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പോലീസുകാരന് പരിക്ക്. പ്രവിശ്യാ ആംഡ് കോൺസ്റ്റബുലറി (പിഎസി) പ്ലാറ്റൂൺ കമാൻഡർ രാം പ്രസാദിനാണ് (50) പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ആദ്യം അയോധ്യ മെഡിക്കൽ കോളജിലും തുടർന്ന് അവിടെ നിന്ന് ലക്നോവിലെ കെജിഎംയുവിലേക്കും മാറ്റി. കഴിഞ്ഞ ആറുമാസത്തോളമായി അയോധ്യയിലെ രാമജന്മഭൂമി കോംപ്ലക്സിൽ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയായിരുന്നു ഇദ്ദേഹത്തെ.
ആയുധങ്ങൾ വൃത്തിയാക്കുന്നതിനിടെയാണ് കമാൻഡോയ്ക്ക് പരിക്കേറ്റതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പ്രവീൺ കുമാർ പറഞ്ഞു. അമേഠി ജില്ലയിലെ അചൽപൂർ ഗ്രാമവാസിയാണ് പ്രസാദ്.