ഫോണും പണവും മോഷ്ടിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തി; രണ്ടുപേർ പിടിയിൽ
Wednesday, March 27, 2024 6:28 AM IST
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഷാഹ്ദാരയിലെ ചിന്താമണി റെഡ്ലൈറ്റിന് സമീപം ഫോണും പണവും മോഷ്ടിക്കാൻ ശ്രമിച്ച ഒരാളെ രണ്ട് പേർ കൊലപ്പെടുത്തി. സംഭവത്തിന് ശേഷം രണ്ട് പ്രതികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് ഇവരെ പിടികൂടി.
രാജ് കരൺ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവിന്ദ (40), വികാസ് (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വികാസിനെതിരെ മറ്റ് നാല് കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.