പ്രചാരണത്തിന് സ്കൂൾ ബസ്; സിപിഎമ്മിനെതിരെ ടി. സിദ്ധിഖ്
Wednesday, April 17, 2024 6:55 AM IST
കൽപ്പറ്റ: വയനാട്ടിൽ ആനി രാജയുടെ പ്രചാരണത്തിനായി സ്കൂൾ ബസുകൾ ഉപയോഗിച്ചെന്ന് യുഡിഎഫ്. ടി. സിദ്ധിഖ് എംഎൽഎയാണ് ആരോപണവുമായി രംഗത്തെത്തിയത്.
സ്കൂൾ ബസുകൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. സിപിഎമ്മിന് എന്തുമാവാം എന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചട്ടവിരുദ്ധമായി സ്കൂൾ ബസ് വിട്ടുനൽകിയതിൽ പ്രതികരിക്കാൻ അധികൃതർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.