രാജ്യം രാമ രാജ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു: രാജ്നാഥ് സിംഗ്
Wednesday, April 17, 2024 4:30 PM IST
കാസർഗോട്: കേരളത്തിലെ കോൺഗ്രസും സിപിഎമ്മും ആത്മാർത്ഥത ഇല്ലാത്തവരാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇരുവരും ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ലോക നിലവാരത്തിലേക്ക് ഭാരതത്തെ എത്തിക്കും എന്നത് മോദിയുടെ ഗ്യാരന്റി. പറഞ്ഞ കാര്യം പ്രാവർത്തികമാക്കാൻ ബിജെപിക്ക് കഴിയുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
ചെറിയ കൂടാരത്തിൽ നിന്ന് രാമനെ വലിയ ക്ഷേത്രത്തിലേക്ക് മാറ്റാൻ ബിജെപിക്ക് കഴിഞ്ഞു. രാമൻ ഭഗവാൻ മാത്രം അല്ല സാംസ്കാരിക നായകൻ കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ശ്രീരാമനെ എതിർത്തവർ ഇല്ലാതാകും. കോൺഗ്രസ് രാമനെ എതിർത്തു. രാജ്യം രാമ രാജ്യത്തിലേക്ക് അടുത്തുകൊണ്ട് ഇരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു.