പിണറായിയെ ജയിലിലടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പ്: പ്രധാനമന്ത്രി
Wednesday, April 17, 2024 5:21 PM IST
അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി പരിഹസിച്ചു.
പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് ഇവർ പറയുന്നത്. ഇതേ കോൺഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്ര ഏജൻസികൾ എന്തെങ്കിലും നടപടി തുടങ്ങിയാൽ മോദി തെറ്റ് ചെയ്തെന്ന് പറയുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺഗ്രസ് ഇത് പറയുന്നത്. അഴിമതിക്കാരെ ആരെയും വെറുതെവിടില്ല. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റുകാർക്കോ വോട്ട് നൽകിയാൽ കേന്ദ്രത്തിൽ മികച്ച സർക്കാരുണ്ടാകില്ലെന്നും മോദി പറഞ്ഞു.