കുപ്രസിദ്ധ ഗുണ്ടാത്തലവന് അറസ്റ്റില്‍
Friday, April 19, 2024 6:51 AM IST
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന് അറസ്റ്റില്‍. കല്ലമ്പലം സ്വദേശി സതീഷ് സാവനെയാണ് വര്‍ക്കലയില്‍ വെച്ച് ഡെന്‍സാഫ് സംഘം പിടികൂടിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ഗാർഡിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ കേസിലെ മുഖ്യ പ്രതിയാണ് ഇയാൾ.
വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സതീഷ്.