മാൻകൊമ്പും ആയുധശേഖരവും പിടിച്ചെടുത്തു; യുവാവ് അറസ്റ്റിൽ
Friday, April 19, 2024 9:18 PM IST
തിരുവനന്തപുരം: വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാൻകൊമ്പും മാരകയുധങ്ങളും എയർഗണ്ണും പിടിച്ചെടുത്തു.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറ്റാർ സ്വദേശി ഷഫീക്കിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും മാൻകൊമ്പും പിടിച്ചെടുത്തത്. കാർ അടിച്ചു തകർത്ത കേസിലും ഒരു വീട്ടിൽ ബോംബ് എറിഞ്ഞ കേസിൽ പ്രതിയാണ് ഷഫീക്ക്.
രണ്ട് മാസം മുന്‍പാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയതെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തെന്നും പോലീസ് പറഞ്ഞു.