സതീശൻ സത്യവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നു: മന്ത്രി വി.ശിവന്‍കുട്ടി
Saturday, April 20, 2024 4:36 PM IST
തിരുവനന്തപുരം: സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടി.
ഇക്കാര്യം തെളിയിക്കാന്‍ സതീശന് തയാറാകണം. ബിജെപിക്കൊപ്പം ഇലക്ടറല്‍ ബോണ്ട് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ കാര്യത്തിലും സതീശൻ സത്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്.
അത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സിപിഎം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെങ്കിൽ തെളിവ് സഹിതം പുറത്തുവിടണമെന്നും ശിവന്‍കുട്ടി പറഞ്ഞു.