ബം­​ഗ­​ളൂ​രു: സം­​വി­​ധാ­​യ­​ക​ന്‍ ജോ­​ഷി­​യു­​ടെ വീ­​ട്ടി­​ല്‍ മോ​ഷ­​ണം ന­​ട​ത്തി​യ പ്ര­​തി പി­​ടി­​യി​ല്‍. ക​ര്‍­​ണാ­​ട­​ക­​യി­​ലെ ഉ­​ടു­​പ്പി­​യി​ല്‍­​നി­​ന്നാ​ണ് മും​ബൈ സ്വ­​ദേ­​ശി​യാ­​യ പ്ര­​തി പി­​ടി­​യി­​ലാ­​യ​ത്. കൊ­​ച്ചി­​യി​ല്‍­​നി­​ന്നു​ള്ള പോ­​ലീ­​സ് സം­​ഘം ഇ­​വി­​ടെ­​യെ­​ത്തി ഇ­​യാ­​ളെ ക­​സ്­​റ്റ­​ഡി­​യി​ല്‍ വാ­​ങ്ങും.

ശ­​നി­​യാ​ഴ്­​ച പു­​ല​ര്‍­​ച്ചെ­​യാ­​ണ് ജോ­​ഷി­​യു­​ടെ കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ­​റി​ലെ വീ­​ട്ടി​ല്‍ മോ​ഷ­​ണം ന­​ട­​ന്ന​ത്. മ­​ഹാ­​രാ­​ഷ്ട്ര ര­​ജി­​സ്‌­​ട്രേ­​ഷ​ന്‍ ഉ­​ള്ള വാ­​ഹ­​ന­​ത്തി­​ലാ­​ണ് പ്ര­​തി ഇ­​വി­​ടെ­​നി­​ന്ന് ക­​ട­​ന്ന­​തെ­​ന്ന് പോ­​ലീ­​സി­​ന് വി​വ­​രം ല­​ഭി­​ച്ചി­​രു­​ന്നു. ഈ ​കാ­​റി­​ന്‍റെ വി­​ശ­​ദാം­​ശ­​ങ്ങ​ള്‍ ക​ര്‍­​ണാ­​ട​ക പോ­​ലീ­​സി­​ന് കൈ­​മാ­​റി­​യ­​തോ­​ടെ­​യാ­​ണ് ഇ­​യാ​ള്‍ ഉ­​ടു­​പ്പി­​യി​ല്‍​വ­​ച്ച് പി­​ടി­​യി­​ലാ­​യ​ത്.

ജോ­​ഷി­​യു­​ടെ വീ­​ട്ടി​ല്‍­​നി­​ന്ന് മോ­​ഷ്ടി­​ച്ച സ്വ­​ര്‍­​ണ, വ­​ജ്ര ആ­​ഭ­​ര­​ണ­​ങ്ങ​ള്‍ അ​ട­​ക്കം പ്ര­​തി­​യു​ടെ വാ­​ഹ­​ന­​ത്തി​ല്‍­​നി­​ന്ന് ക­​ണ്ടെ­​ത്തി­​യി­​ട്ടു​ണ്ട്. മും­​ബൈ­​യി​ല്‍­​നി­​ന്ന് ഒ­​റ്റ­​യ്­​ക്ക് വാ­​ഹ​ന­​മോ­​ടി­​ച്ചാ­​ണ് പ്ര­​തി ഇ­​വി­​ടെ­​യെ­​ത്തി­​യ​ത്. ഇ­​യാ​ള്‍­​ക്ക് പ്രാ­​ദേ­​ശി­​ക​മാ­​യ എ​ന്തെ­​ങ്കി​ലും സ­​ഹാ­​യം ല­​ഭി­​ച്ചി­​ട്ടു​ണ്ടോ എ​ന്നും പോ­​ലീ­​സ് പ​രി­​ശോ­​ധി­​ക്കും.

ശ­​നി­​യാ​ഴ്­​ച പു­​ല​ര്‍­​ച്ചെ ജോ­​ഷി­​യു​ടെ ഭാ​ര്യ സി​ന്ധു ഉ​ണ​ര്‍​ന്ന് അ​ടു​ക്ക​ള​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ന്‍ പോ​ലീ​സി­​നെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഒ­​രു കോ­​ടി രൂ­​പ­​യോ­​ളം വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണ, വജ്ര ആ­​ഭ­​ര­​ണ­​ങ്ങ­​ളാ­​ണ് കള്ളൻ അപഹരിച്ചത്.