പത്തനംതിട്ടയിലെ കള്ളവോട്ടില്‍ നടപടി: മൂന്ന് പേര്‍ക്ക് സസ്പെന്ഷന്
Sunday, April 21, 2024 4:34 PM IST
പത്തനംതിട്ട: ആറന്മുളയില് മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ മൂന്നുപേര്‍ക്കെതിരെ നടപടി. പോളിംഗ് ഓഫീസര്‍മാരായ ദീപ, കല എസ്.തോമസ്, ബിഎല്‍ഒ അമ്പിളി എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
മരിച്ചയാളുടെ വോട്ട് മരുമകൾ രേഖപ്പെടുത്തിയെന്നാണ് പരാതി. വീഴ്ച ബോധ്യപ്പെട്ട സാഹചര്യത്തിൽ ഈ വോട്ട് ആസാധുവാക്കുമെന്ന് ജില്ലാകളക്ടർ പറഞ്ഞു. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നത്.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്നും കളക്ടർ അറിയിച്ചു. കള്ളവോട്ട് ചെയ്യാന്‍ വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തുകളിച്ചുവെന്നും എല്‍ഡിഎഫ് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.