മോ​ദി​യു​ടെ വി​വാ​ദ പ്ര​സം​ഗം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട് കോ​ണ്‍​ഗ്ര​സ്
മോ​ദി​യു​ടെ വി​വാ​ദ പ്ര​സം​ഗം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട് കോ​ണ്‍​ഗ്ര​സ്
Monday, April 22, 2024 6:02 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ​സ്ഥാ​നി​ൽ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി സം​ഘം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജ​സ്ഥാ​ൻ പ്ര​സം​ഗം പെ​രു​മാ​റ്റ​ച​ട്ട​ലം​ഘ​ന​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

മോ​ദി​യു​ടെ വാ​ക്കു​ക​ൾ വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഒ​രു സ​മു​ദാ​യ​ത്തെ ഉ​ന്ന​മി​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ​ന്നും കോ​ണ്‍​ഗ്ര​സ് പ​റ​ഞ്ഞു. ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള എ​ല്ലാ വ​കു​പ്പു​ക​ളും ഉ​ണ്ടെ​ന്നും പ്ര​തി​നി​ധി സം​ഘം ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ മു​സ്‌​ലിം പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ന​ട​പ​ടി​യാ​വ​ശ്യം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​രാ​മ​ര്‍​ശ​ത്തി​ല്‍ മോ​ദി​ക്കെ​തി​രേ പ​രാ​തി കി​ട്ടി​യോ എ​ന്ന ചോ​ദ്യ​ത്തി​നും ക​മ്മീ​ഷ​ന്‍ മ​റു​പ​ടി ന​ല്‍​കി​യി​ല്ല.


രാ​ജ​സ്ഥാ​നി​ലെ ബ​ന്‍​സ്വാ​ര​യി​ല്‍ ന​ട​ന്ന ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലാ​ണ് മോ​ദി വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് മു​സ്‌​ലിം​ക​ള്‍​ക്ക് വീ​തി​ച്ച് ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ര്‍​ശം.

കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍​ക്കും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ള്ള​വ​ര്‍​ക്കും ന​ല്‍​കു​മെ​ന്നും, അ​തി​ന് നി​ങ്ങ​ള്‍ ത​യാ​റാ​ണോ എ​ന്നു​മാ​ണ് മോ​ദി പ്ര​സം​ഗ​ത്തി​നി​ടെ ചോ​ദി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<