മാ​യം ക​ല​ർ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സം​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കു​ന്നു
മാ​യം ക​ല​ർ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സം​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കു​ന്നു
Monday, April 22, 2024 8:25 PM IST
ഇ​രി​ട്ടി: അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി​യ ക​ണ്ണൂ​ർ കൂ​ട്ടു​പു​ഴ​യി​ലെ കേ​ര​ള​ത്തി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ സം​വി​ധാ​ന​മി​ല്ലാ​ത്തു മ​റ​യാ​ക്കി മാ​യം ക​ല​ർ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്കു വ്യാ​പ​ക​മാ​യി ക​ട​ത്തു​ന്നു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ച്ചു ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യ​ശേ​ഷം മാ​ത്രം ക​ട​ത്തി​വി​ടു​ക എ​ന്ന നി​ബ​ന്ധ​ന നി​ല​നി​ൽ​ക്കെ​യാ​ണ് കൂ​ട്ടു​പു​ഴ​യി​ലൂ​ടെ മാ​യം ക​ല​ർ​ന്ന വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്കു വ്യാ​പ​മാ​യി ക​ട​ത്തി വ​രു​ന്ന​ത്.

പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, തേ​ൻ, പ​ച്ച മ​ത്സ്യം എ​ന്നി​വ ഒ​രു പ​രി​ശോ​ധ​ന​യും കൂ​ടാ​തെ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ത​ന്നെ പ​റ​യു​ന്നു. ചെ​ന്നൈ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു പ്ര​ത്യേ​ക ലോ​റി​ക​ളി​ൽ കൊ​ണ്ടു വ​രു​ന്ന രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ന്ന മ​ത്സ്യ​മു​ൾ​പ്പെ​ടെ​യാ​ണ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​ന്‍റെ മ​റ​വി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​വ​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചോ, എ​വി​ടേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നോ, എ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്നോ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കൊ​ന്നും അ​റി​യി​ല്ല. പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ​ത്ത​യി​ൽ ചെ​ന്നൈ​യി​ൽ​നി​ന്നെ​ത്തി​ക്കു​ന്ന പ​ഴ​കി​യ മീ​നു​ക​ൾ സം​സ്ഥാ​ന​ത്തെ മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണു വി​വ​രം.


കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​ക​ൾ മീ​നും തേ​നും

ത​മി​ഴ്നാ​ട്, ആ​ന്ധ്ര എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് അ​ഴു​കാ​തി​രി​ക്കാ​ൻ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മീ​നു​ക​ൾ വ്യാ​പ​ക​മാ​യി അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്നു​ണ്ടെ​ന്നാ​ണു വി​വ​രം. കേ​ര​ളീ​യ​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട കേ​ത​ൽ മ​ത്സ്യ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്.

ചെ​ന്നൈ​യി​ൽ പൊ​തു​വെ 50 മു​ത​ൽ 100 രൂ​പ​യ്ക്കു വ​രെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഇ​ത് കേ​ര​ള​ത്തി​ലെ​ത്തി​ച്ചാ​ൽ കി​ലോ​ഗ്രാ​മി​ന് 250 രൂ​പ വ​രെ​യാ​ണ് വി​ല. ഇ​തി​ലെ ലാ​ഭം തി​രി​ച്ച​റി​ഞ്ഞ വ്യാ​പാ​രി​ക​ളാ​ണു രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മീ​ൻ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ന്ന​ത്.

ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​ത് മ​റ​യാ​ക്കി മീ​ൻ ലോ​റി​ക​ൾ കൂ​ടു​ത​ലാ​യും സം​സ്ഥാ​ന​ത്തേ​ക്കെ​ത്തു​ന്ന​ത് കൂ​ട്ടു​പു​ഴ വ​ഴി​യാ​ണ്.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നെ​ത്തു​ന്ന തേ​നി​ന്‍റെ കാ​ര്യ​ത്തി​ലും സ​മാ​ന​സ്ഥി​തി​യാ​ണ്. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യു​ടെ രേ​ഖ​ക​ൾ പോ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​വ​യും എ​ത്തു​ന്ന​ത്. ഇ​വ​യെ​ല്ലാം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. പോ​ലീ​സ്, എ​ക്‌​സൈ​സ് , ആ​ർ​ടി​ഒ ചെ​ക്പോ​സ്റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും കൂ​ട്ടു​പു​ഴ​യി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം കൂ​ടി അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<