അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധ; അമ്പതു പേര് ചികിത്സതേടി
Thursday, April 4, 2024 5:43 PM IST
കാസർഗോഡ്: ക്ഷേത്രത്തിൽ നടത്തിയ അന്നദാനത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് അന്‍പതോളം പേര് ചികിത്സ തേടി. പാലായിലെ തറവാട് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തിനിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഛര്‍ദിയും തലവേദനയുമടക്കമുള്ള ലക്ഷണങ്ങളുണ്ടായ നിരവധി പേര് നീലേശ്വരം താലൂക്ക് ആശുപത്രിയിലും തേജസ്വിനി, എന്‍കെബിഎം ആശുപത്രികളിലുമായി ചികിത്സ തേടി.
ആരുടെയും നില ഗുരുതരമല്ലെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.ടി.മനോജ് അറിയിച്ചു. നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.