ജയ്സ്വാളിന് സെഞ്ചുറി; രാജസ്ഥാന് "റോയൽ' ജയം
Tuesday, April 23, 2024 12:32 AM IST
ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സിന് തകർപ്പൻ വിജയം. സ്കോർ മുംബൈ 179/9, രാജസ്ഥാൻ 183/1 (18.4).
ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയർത്തിയ 180 റണ്‍സ് വിജയലക്ഷ്യം ജയ്സ്വാളിന്റെ സെഞ്ചുറിയുടെ (104) പിൻവലത്തിൽ രാജസ്ഥാന് മറികടന്നു. ജോസ് ബട്ലറുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. നായകൻ സഞ്ജു സാംസണ് 38 റണ്‍സുമായി പുറത്താകാതെ നിന്നു.
ജയത്തോടെ എട്ട് കളികളില്‍ 14 പോയന്റുമായി രാജസ്ഥാന് ഒന്നാം സ്ഥാനത്തും മുംബൈ ആറ് പോയന്റുമായി ഏഴാം സ്ഥാനത്തുമാണ്.
തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടപ്പെട്ട മുംബൈയെ അർധ സെഞ്ചുറി നേടിയ തിലക് വർമയാണ് മാന്യമായ സ്കോറിൽ എത്തിച്ചത്. 45 പന്തിൽ 65 റൺസ് നേടിയ തിലക് വർമയാണ് ടോപ് സ്കോറർ.
നാല് ഓവറിൽ പതിനെട്ട് റൺസിന് അഞ്ചുവിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്റെ സന്ദീപ് ശർമയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.