ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള് മരിച്ചു
Tuesday, April 23, 2024 9:11 AM IST
കോഴിക്കോട്: താമരശേരി ചുരത്തില് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില് സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്.
ചുരം ഒന്നാം വളവിന് താഴെ രാവിലെ ആറോടെയാണ് അപകടം. ലോറിയും ബൈക്കും തമ്മില് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില് ഗുരുതരമായി പരിക്കേറ്റ എബ്രഹാം സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.