ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Wednesday, April 24, 2024 3:09 PM IST
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്താണുറപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ത്രികോണ മത്സരം തൃശൂരിൽ മാത്രമാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.