വ­​യ­​നാ­​ട്ടി​ലെ കി­​റ്റ് വി​വാ​ദം; പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ബി​ജെ​പി
വ­​യ­​നാ­​ട്ടി​ലെ കി­​റ്റ്  വി​വാ​ദം; പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ബി​ജെ​പി
Thursday, April 25, 2024 11:27 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ­​ട്ടി​ല്‍ വോ­​ട്ട​ര്‍­​മാ​ര്‍­​ക്ക് വി­​ത​ര­​ണം ചെ­​യ്യാ­​നെ­​ന്ന് സം­​ശ­​യി­​ക്കു­​ന്ന കി­​റ്റു­​ക​ള്‍ പി­​ടി­​ച്ചെ­​ടു­​ത്ത സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി ബി­​ജെ­​പി ജി​ല്ലാ നേ­​തൃ­​ത്വം. കി​റ്റു­​ക​ള്‍ ത​യാ​റാ​ക്കി​യ​ത് ബി​ജെ​പി​ക്ക് വേ​ണ്ടി​യെ​ന്ന ആ​രോ­​പ­​ണം അ​ടി​സ്ഥാ​ന​ര​ഹി​ത­​മാ­​ണെ­​ന്ന് ബി­​ജെ​പി ജി​ല്ലാ പ്ര​സി​ഡന്‍റ് ​പ്ര​ശാ​ന്ത് മ­​ല­​വ­​യ​ല്‍ പ്ര­​തി­​ക­​രി​ച്ചു.

സം​ഭ​വം ബി​ജെ​പി​യു​ടെ മേ​ലി​ല്‍ കെ​ട്ടി​വ​യ്ക്കാ​ന്‍ നോ­​ക്ക­​ണ്ട. ഇ­​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ന്വേ​ഷി​ച്ചു ക​ണ്ട​ത്ത​ട്ടെ.

ബി​ജെ​പി സ്ഥാ­​നാ​ര്‍​ഥി​ക്ക് തി​ക​ഞ്ഞ മു​ന്‍​തൂ​ക്കം ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ­​ണി­​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കി​റ്റ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞ­​തി​ല്‍ ദു​രൂ­​ഹ​ത­​യു­​ണ്ടെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ മൊ​ത്ത​വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ ലോ​റി​യി​ൽ ക​യ​റ്റി​യ നി​ല​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ച​സാ​ര, ചാ​യ​പ്പൊ​ടി, വെ​ളി​ച്ചെ​ണ്ണ, സോ​പ്പ്, സോ​പ്പ് പൊ​ടി, ബി​സ്ക്ക​റ്റ്, റ​സ്ക് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു കി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.


ചി​ല കി​റ്റു​ക​ളി​ല്‍ വെ​റ്റി​ല, അ​ട​യ്ക്ക, പു​ക​യി​ല എ​ന്നി​വ​യും ക​ണ്ടെ​ത്തി. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് കി​റ്റു​ക​ള്‍ ത​യാ​റാ​ക്കി​യ​തെ​ന്നും ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ് കി​റ്റു​ക​ള്‍​ക്കാ​യി ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. പ​രാ​തി​യെ തു​ട​ര്‍​ന്ന്
മാ​ന​ന്ത​വാ​ടി അ​ഞ്ചാം മൈ​ലി​ലും ക​ല്‍​പ്പ​റ്റ മേ​പ്പാ​ടി റോ​ഡി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<