പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
Thursday, April 25, 2024 5:06 PM IST
പാറ്റ്ന: ബിഹാറിലെ പാറ്റ്നയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. പാറ്റ്ന റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
ഇതുവരെ 30 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
തീ നിയന്ത്രണ വിധേയമാക്കിയതായി പാറ്റ്ന അഗ്നിരക്ഷാ സേനാ ഡയറക്ടര്‍ ജനറല്‍ ശോഭാ അഹൊകാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.