കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ട് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യി. ഷാ​ര്‍​ജ​യി​ലേ​ക്കും മ​സ്ക്ക​റ്റി​ലേ​ക്കു​മു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്.

ഇ​തേ​തു​ട​ര്‍​ന്ന് ആ​റ് മ​ണി​ക്കൂ​റോ​ളം നൂ​റി​ലേ​റെ യാ​ത്ര​ക്കാ​ര്‍ വി​മാ​ന​താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി. ഷാ​ര്‍​ജ​യി​ലേ​ക്ക് പു​ല​ര്‍​ച്ചെ 2.15ന് വിമാനം പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ എ​ട്ട​ര​യോ​ടെ മ​റ്റൊ​രു വി​മാ​ന​ത്തി​ല്‍ ഈ യാ​ത്ര​ക്കാ​രെ ഷാ​ര്‍​ജ​യി​ലേ​ക്ക് അ​യ​ച്ചു.

എ​ട്ട​ര​യ്ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് പു​റ​പ്പെ​ട്ട​ത്.