വ­​ട­​ക്ക​ന്‍ കേ­​ര­​ള­​ത്തി​ല്‍ ഒ​മ്പ​ത് മ­​ണി­​ക്കൂ​ര്‍ കൂ­​ടി ക­​ട­​ലാ­​ക്ര­​മ­​ണ സാ​ധ്യ­​ത; ഓ­​റ­​ഞ്ച് അ­​ലേ​ര്‍­​ട്ട് തു­​ട​രും
വ­​ട­​ക്ക​ന്‍ കേ­​ര­​ള­​ത്തി​ല്‍ ഒ​മ്പ​ത് മ­​ണി­​ക്കൂ​ര്‍ കൂ­​ടി ക­​ട­​ലാ­​ക്ര­​മ­​ണ സാ​ധ്യ­​ത; ഓ­​റ­​ഞ്ച് അ­​ലേ​ര്‍­​ട്ട് തു­​ട​രും
Sunday, May 5, 2024 2:24 PM IST
തിരുവനന്തപുരം: തെ­​ക്ക​ന്‍ കേ­​ര­​ള­​ത്തി​ല്‍ അ­​ടു­​ത്ത ആ­​റ് മ­​ണി­​ക്കൂ​ര്‍ കൂ​ടി ക­​ട­​ലാ­​ക്ര­​മ­​ണ സാ­​ധ്യ­​തെ​യ­​ന്ന് ദേ­​ശീ​യ സ­​മു­​ദ്ര­​സ്ഥി­​തി പ​ഠ­​ന ഗ­​വേ­​ഷ­​ണ കേ­​ന്ദ്രം. എ­​ന്നാ​ല്‍ വ­​ട­​ക്ക​ന്‍ കേ­​ര­​ള­​ത്തി​ല്‍ ഒ​മ്പ​ത് മ­​ണി­​ക്കൂ​ര്‍ കൂ­​ടി ക­​ട­​ലാ­​ക്ര­​മ­​ണ സാ­​ധ്യ­​ത­​യു​ണ്ട്.

തീ­​ര­​പ്ര­​ദേ­​ശ­​ത്തു­​ള്ള­​വ​ര്‍ ജാ​ഗ്ര­​ത തു­​ട­​ര­​ണ­​മെ­​ന്നാ­​ണ് നി​ര്‍­​ദേ​ശം. താ­​ഴ്­​ന്ന പ്ര­​ദേ­​ശ​ങ്ങ​ള്‍, ക­​ട​ല്‍­​ഭി­​ത്തി ഉ­​യ­​ര­​ത്തി​ല്‍ കെ­​ട്ടാ­​ത്ത സ്ഥ­​ല­​ങ്ങ​ള്‍ തു­​ട​ങ്ങി­​യ മേ­​ഖ­​ല­​ക­​ളി­​ലു­​ള്ള­​വ​ര്‍ മു­​ന്ന­​റി­​യി­​പ്പു­​ക​ള്‍ കൃ­​ത്യ­​മാ­​യി പാ­​ലി­​ക്ക­​ണ­​മെ​ന്നും അ­​റി­​യി­​പ്പു​ണ്ട്. കേ​ര­​ളാ തീ­​ര​ത്തും തെ­​ക്ക​ന്‍ ത­​മി­​ഴ്‌­​നാ­​ട് തീ­​ര​ത്തും ഓ­​റ­​ഞ്ച് അ­​ലേ​ര്‍­​ട്ട് തു­​ട­​രും.

സം​സ്ഥാ​ന​ത്തെ തീ­​ര​ദേ­​ശ മേ­​ഖ­​ല­​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ ക­​ട­​ലാ­​ക്ര­​മ­​ണം ഉ​ണ്ടാ​യി​രു​ന്നു. കൊ​ല്ലം മു­​ണ്ട­​യ്­​ക്ക­​ലി​ല്‍ നൂ­​റ് മീ­​റ്റ­​റോ­​ളം ക­​ട​ല്‍ ക­​ര­​യി­​ലേ­​ക്ക് ക­​യ​റി. ക­​ട­​ലാ­​ക്ര­​മ­​ണ­​ത്തി­​ല്‍ കു­​ടി­​വെ​ള്ള പൈ­​പ്പു­​ക​ളും ത­​ക​ര്‍­​ന്ന­​തോ­​ടെ നാ­​ട്ടു­​കാ​ര്‍ ദു­​രി­​ത­​ത്തി­​ലാ​ണ്.


കൊ​ല്ലം പൂ­​ത്തു­​റ­​യി​ല്‍ ഇ­​ന്ന് രാ­​വി­​ലെ വീ​ണ്ടും ക­​ട­​ലാ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യി. രാ­​വി­​ലെ ഏ­​ഴോ­​ടെ തീ­​ര­​ദേ​ശ­​ത്തെ ഒ­​രു വീ­​ട്ടി­​ലേ­​ക്ക് വെ­​ള്ളം ക­​യ​റി. ഇ­​വ­​രെ ഇ­​വി­​ടെ­​നി­​ന്ന് മാ­​റ്റി­​യി­​ട്ടു​ണ്ട്. ശ­​നി­​യാ​ഴ്­​ച രാ­​ത്രി­​യി​ല്‍ മേ­​ഖ­​ല­​യി​ല്‍ ക­​ട­​ലാ­​ക്ര­​മ­​ണം രൂ­​ക്ഷ­​മാ­​യി­​രു​ന്നു. മൂ­​ന്ന് വീ­​ടു­​ക­​ളി​ല്‍ വെ­​ള്ളം ക­​യ­​റി­​യ­​തോ­​ടെ രാ​ത്രി ത­​ന്നെ ഇ​വ​രെ ഇ­​വി­​ടെ­​നി­​ന്ന് മാ­​റ്റി­​യി­​രു­​ന്നു.

ആ​ല​പ്പു​ഴ തൃ​ക്കു­​ന്ന­​പ്പു­​ഴ­​യി​ലും ശ­​നി­​യാ​ഴ്­​ച രാ­​ത്രി­​യോ­​ടെ നേ​രി​യ തോ­​തി​ല്‍ ക­​ട­​ലാ­​ക്ര​മ­​ണം ഉ­​ണ്ടാ​യി. മൂ­​ന്ന് കു­​ടും­​ബ​ങ്ങ­​ളെ ഇ­​വി­​ടെ­​നി­​ന്ന് മാ­​റ്റി­​പാ​ര്‍­​പ്പി­​ച്ചി­​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<