ന­​ഴ്‌­​സു­​മാ​ര്‍­​ക്ക് ഒ­​രു വ​ര്‍​ഷ­​ത്തെ നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ട; സ​ര്‍­​ക്കാ​ര്‍ തീ­​രു­​മാ­​നം ശ­​രി­​വ­​ച്ച് സു­​പ്രീം­​കോ­​ട­​തി
ന­​ഴ്‌­​സു­​മാ​ര്‍­​ക്ക് ഒ­​രു വ​ര്‍​ഷ­​ത്തെ നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ട; സ​ര്‍­​ക്കാ​ര്‍ തീ­​രു­​മാ­​നം ശ­​രി­​വ­​ച്ച് സു­​പ്രീം­​കോ­​ട­​തി
Monday, May 6, 2024 1:04 PM IST
ന്യൂ­​ഡ​ല്‍​ഹി: ന­​ഴ്‌­​സിം­​സ് പ​ഠ­​നം ക­​ഴി­​ഞ്ഞാ​ല്‍ ന­​ഴ്‌­​സു­​മാ​ര്‍­​ക്ക് ഒ­​രു വ​ര്‍​ഷ­​ത്തെ നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ടെ­​ന്ന് സു­​പ്രീം­​കോ­​ട​തി. കേ​ര​ള സ​ര്‍­​ക്കാ­​രി­​ന്‍റെ തീ­​രു­​മാ­​നം ശ­​രി­​വ​ച്ചു­​കൊ­​ണ്ടാ­​ണ് കോ​ട­​തി ഉ­​ത്ത­​ര​വ്.

നഴ്സുമാർക്ക് നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ടെ­​ന്ന സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത­​ര­​വി­​നെ­​തി­​രേ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​ക​ള്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി കോ​ട­​തി ത­​ള്ളി. ജ­​സ്റ്റീ­​സ് ബി.​ആ​ര്‍.​ഗ­​വാ­​യ് അ­​ധ്യ­​ക്ഷ​നാ­​യ ബെ­​ഞ്ചി­​ന്‍റേ​താ­​ണ് വി​ധി. നാ­​ല് വ​ര്‍​ഷ­​ത്തെ പ​ഠ­​ന­​ത്തി­​നി­​ട­​യി​ല്‍ ന­​ഴ്‌­​സു­​മാ​ര്‍­​ക്ക് ആ­​റ് മാ​സ­​ത്തെ പ­​രി­​ശീ​ല­​നം ല­​ഭി­​ക്കു­​ന്നു­​ണ്ടെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ​ക്കി.

നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ടെ­​ന്ന സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത­​ര­​വി­​നെ­​തി­​രേ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​ക​ള്‍ നേ​ര​ത്തേ ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ച്ചെ­​ങ്കി​ലും കോ​ട­​തി ഹ​ര്‍­​ജി ത­​ള്ളി­​യി­​രു​ന്നു. ഇ­​തോ­​ടെ ഇ­​വ​ര്‍ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.


വേ​ണ്ട­​ത്ര പ­​രി­​ശീ​ല­​നം ല­​ഭി­​ക്കാ­​ത്ത ന­​ഴ്‌­​സു­​മാ­​രെ ജീ­​വ­​ന­​ക്കാ­​രാ­​യി ക­​ണ­​ക്കാ­​ക്കി ശ​മ്പ­​ളം ന​ല്‍­​കേ­​ണ്ട അ­​വ­​സ്ഥ നി­​ല­​വി­​ലു­​ണ്ടെ­​ന്ന് ആ­​ശു­​പ­​ത്രി­​ക­​ളു­​ടെ അ­​ഭി­​ഭാ­​ഷ­​ക​ര്‍ കോ­​ട­​തി­​യെ അ­​റി­​യി​ച്ചു. എ­​ന്നാ​ല്‍ ഈ ​വാ­​ദം കോ​ട­​തി ത­​ള്ളു­​ക­​യാ­​യി­​രു​ന്നു. ഹൈ­​ക്കോ​ട­​തി ഉ­​ത്ത­​ര­​വി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<