വിനോദയാത്രയ്ക്കിടെ അപകടം; മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു
Monday, May 20, 2024 12:16 PM IST
കോഴിക്കോട്: മലയാളി സൈനികൻ മേഘാലയയിലെ ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശിയായ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. വിനോദയാത്രയ്ക്കിടെയാണ് അപകടം.
ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽവച്ചാണ് അപകടമുണ്ടായത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലനാണ് പിതാവ്. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു.