ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 56.7 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 49 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് അ​ഞ്ചാം​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​ള്ള പോ​ളിം​ഗ് ശ​ത​മാ​നം. ബി​ഹാ​ര്‍ 52.35%, ജ​മ്മു​കാ​ഷ്മീ​ര്‍ 54.21%, ജാ​ര്‍​ഖ​ണ്ഡ് 61.90%, ല​ഡാ​ക്ക് 67.15%, മ​ഹാ​രാ​ഷ്ട്ര 48.66%, ഒ​ഡീ​ഷ 60.55%, ഉ​ത്ത​ര്‍​പ്ര​ദേ​ശ് 55.80%, പ​ശ്ചി​മ​ബം​ഗാ​ള്‍ 73.00%.

പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ൽ പ​ശ്ചി​മ​ബം​ഗാ​ളും പി​ന്നി​ൽ മ​ഹാ​രാ​ഷ്ട്ര​യു​മാ​ണ്. ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന അ​മേ​ഠി​യി​ൽ 52.68 ശ​ത​മാ​ന​വും റാ​യ്ബ​റേ​ലി​യി​ൽ 56.26 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് മ​ത്സ​രി​ക്കു​ന്ന ല​ക്നോ​വി​ൽ 49.88 ശ​ത​മാ​നം പോ​ളിം​ഗ് മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ രാ​ജ്‌​നാ​ഥ് സിം​ഗ്, സ്മൃ​തി ഇ​റാ​നി, ഒ​മ​ർ അ​ബ്ദു​ള്ള എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ നേ​താ​ക്ക​ളാ​ണ് ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന​ത്.

റാ​യ്ബ​റേ​ലി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.