കു​ത്തൊ​ഴു​ക്കു​ള്ള വെ​ള്ള​ത്തി​ൽ മു​ങ്ങി​യ പോ​ത്തി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി
കു​ത്തൊ​ഴു​ക്കു​ള്ള വെ​ള്ള​ത്തി​ൽ മു​ങ്ങി​യ പോ​ത്തി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി
Tuesday, May 28, 2024 6:48 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് പ​ത്താ​ൻ​ക​ല്ലി​ൽ ​കിള്ളി​യാ​ർ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ പോ​ത്തി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ക​ഴു​ത്തി​ൽ ക​യ​ർ കെ​ട്ടി വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണ പോ​ത്തി​നെ നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

പോ​ത്തി​നെ പ​റ​മ്പി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കി​ള്ളി​യാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ പ്ര​ദേ​ശം മു​ഴു​വ​ൻ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​തോ​ടെ പോ​ത്തും വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണു.

പോ​ത്തി​നെ ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന് വൈ​കി​ട്ടോ​ടെ പോ​ത്തി​നെ വെ​ള്ള​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<