രാ​മ​ക്ഷേ​ത്രം ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി; കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
രാ​മ​ക്ഷേ​ത്രം ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി; കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Thursday, May 30, 2024 6:46 AM IST
ല​ക്നോ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. കു​ശി​ന​ഗ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള 14 വ​യ​സു​കാ​ര​നെ ബു​ധ​നാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കു​ട്ടി​ക്ക് ബു​ദ്ധി​പ​ര​മാ​യ വൈ​ക​ല്യ​മു​ണ്ടെ​ന്നും ചി​കി​ത്സ​യി​ലാ​ണെ​ന്നും കു​ശി​ന​ഗ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ധ​വാ​ൽ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന മു​ത്ത​ശി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി പോ​ലീ​സ് എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112ൽ ​വി​ളി​ച്ച കു​ട്ടി, ക്ഷേ​ത്രം ബോം​ബ് ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലും സ​മാ​ന​മാ​യ സ​ന്ദേ​ശ​ങ്ങ​ളു​ള്ള പോ​സ്റ്റു​ക​ളും കു​ട്ടി പ​ങ്കു​വ​ച്ചു.


സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ, കു​ശി​ന​ഗ​റി​ലെ പ​ഥേ​ർ​വ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ബാ​ലു​വ ടാ​കി​യ എ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്നു​മാ​ണ് വി​ളി​ച്ച​യാ​ളു​ടെ ലൊ​ക്കേ​ഷ​ൻ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<