നിര്‍ത്തിയിട്ട ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
റാന്നി മാമുക്കില്‍ സ്വകാര്യബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറിയ നിലയില്‍
Wednesday, June 12, 2024 3:00 PM IST
റാന്നി: മാമുക്കില്‍ റോഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിനടിയിലേക്ക് അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. നാറാണംമൂഴി സ്വദേശി അലനാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. റാന്നി എംഎസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സുഹൃത്തിനെ സേ പരീക്ഷയ്ക്കായി കൊണ്ടുപോകുമ്പോഴാണ് അലന് ഓടിച്ചിരുന്ന ബൈക്ക് അപകടത്തില്‍പെട്ടത്.
ഇടമുറി-കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. ബൈക്ക് ഓടിച്ചിരുന്ന അലന് സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.