നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി തയാറെടുക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് സ്റ്റാലിന്
Wednesday, June 12, 2024 5:36 PM IST
ചെന്നൈ: 2026ല്‍ നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഡിഎംകെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മികച്ച വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയെല്ലാം സ്റ്റാലിന് അഭിനന്ദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലേത് പോലെ നിയമസഭ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഗംഭീര വിജയം ആവര്‍ത്തിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രവര്‍ത്തകരോട് പറഞ്ഞു. 200ല്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എല്ലാ സീറ്റുകളിലും ഇന്ത്യ സഖ്യമാണ് വിജയിച്ചത്. പുതുച്ചേരിയിലെ സീറ്റും വിജയിച്ചത് ഇന്ത്യ സഖ്യമാണ്.