ഇന്ത്യയ്ക്ക് ടോസ്; അമേരിക്ക ആദ്യം ബാറ്റ് ചെയ്യും
Wednesday, June 12, 2024 7:54 PM IST
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പാക്കിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. യുഎസ് നിരയില്‍ പരിക്ക് കാരണം ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ കളിക്കുന്നില്ല. ആരോണ്‍ ജോണ്‍സാണ് ടീമിനെ നയിക്കുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
യുഎസ്: സ്റ്റീവന്‍ ടെയ്ലര്, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്ഡേഴ്സണ്, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, ജസ്ദീപ് സിംഗ്, സൗരഭ് നേത്രവല്‍ക്കര്‍, അലിഖാന്.