പശ്ചിമ ബംഗാളിൽ നാല് വയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു
Wednesday, June 12, 2024 10:07 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നാല് വയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.
കടുത്ത പനി, വയറുവേദന, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കുട്ടി വീടിന് സമീപത്തെ പക്ഷി വളർത്തൽ കേന്ദ്രത്തിൽ പോയിരുന്നു. കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അഞ്ച് വർഷം മുമ്പ് 2019 ൽ ഒരാളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മനുഷ്യർക്ക് ഇടയിൽ കേസുകൾ ഇനിയും ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.