ന്യൂ​ഡ​ൽ​ഹി: അ​ന്‍​പ​താ​മ​ത് ജി ​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ഇ​റ്റ​ലി​ക്ക് തി​രി​ക്കും. ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലാ​നി​യ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് മോ​ദി ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഉ​ച്ച​കോ​ടി​യെ നാ​ളെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ജി ​ഏ​ഴ് നേ​താ​ക്ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ളും ന​ട​ത്തും.

മൂ​ന്നാ​മ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​മാ​ണ്. ഇ​ന്ന് മു​ത​ല്‍ ശ​നി​യാ​ഴ്ച വ​രെ​യാ​ണ് ജി ​ഏ​ഴ് ഉ​ച്ച​കോ​ടി.