എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളില്‍ പുകവലിച്ച യുവാവ് അറസ്റ്റില്‍
Thursday, June 13, 2024 2:25 PM IST
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളില്‍ പുക വലിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം കടമക്കുടി സ്വദേശി ജോബ് ജെറിനാണ് അറസ്റ്റിലായത്. അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം.
പുകവലിക്കരുതെന്ന് എയര്‍ഹോസ്റ്റസ് നിര്‍ദേശിച്ചിട്ടും ഇയാള്‍ അനുസരിച്ചില്ല. തുടര്‍ന്ന് പൈലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നെടുമ്പാശേരി പോലീസ് എത്തി അറസ്റ്റ് ചെയ്തത്.