ലോ​ക കേ​ര​ള സ​ഭ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ
ലോ​ക കേ​ര​ള സ​ഭ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ
Thursday, June 13, 2024 10:52 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യു​ടെ നാ​ലാം സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​വൈ​റ്റ് അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യാ​കും സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. 103 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും, 25 ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​വാ​സി കേ​ര​ളീ​യ പ്ര​തി​നി​ധി​ക​ൾ ലോ​ക കേ​ര​ള സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 8.30ന് ​പ്ര​തി​നി​ധി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. മു​ദ്രാ​ഗാ​ന​ത്തി​നും ദേ​ശീ​യ ഗാ​ന​ത്തി​നും ശേ​ഷം 9.35ന് ​ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ സ​മീ​പ​ന രേ​ഖ മു​ഖ്യ​മ​ന്ത്രി സ​മ​ർ​പ്പി​ക്കും. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. കേ​ര​ള മൈ​ഗ്രേ​ഷ​ൻ സ​ർ​വെ റി​പ്പോ​ർ​ട്ട് ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റും. ഉ​ച്ച​യ്ക്കു ര​ണ്ടു മു​ത​ൽ വി​ഷ​യാ​ടി​സ്ഥി​ത ച​ർ​ച്ച​ക​ളും മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും.

വൈ​കി​ട്ട് 5.15നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ലോ​ക കേ​ര​ളം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ന​വം​ബ​ർ 15നു ​രാ​വി​ലെ 9.30 മു​ത​ൽ മേ​ഖ​ലാ യോ​ഗ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗും 10.15 മു​ത​ൽ വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​മി​തി​ക​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗും ന​ട​ക്കും.

വൈ​കു​ന്നേ​രം 3.30നു ​മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. തു​ട​ർ​ന്നു സ്പീ​ക്ക​റു​ടെ സ​മാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ലോ​ക കേ​ര​ള​സ​ഭാ സ​മ്മേ​ള​ന​ത്തി​നു സ​മാ​പ​ന​മാ​കും.

എ​ട്ടു ച​ർ​ച്ചാ വി​ഷ​യ​ങ്ങ​ൾ; ഏ​ഴു മേ​ഖ​ലാ​ടി​സ്ഥി​ത ച​ർ​ച്ച​ക​ൾ

ഏ​ഴു മേ​ഖ​ല​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മേ​ഖ​ലാ ച​ർ​ച്ച​ക​ളും പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ട്ടു വി​ഷ​യ​ങ്ങ​ളു​മാ​കും ഇ​ത്ത​വ​ണ​ത്തെ ലോ​ക കേ​ര​ള സ​ഭ ച​ർ​ച്ച ചെ​യ്യു​ക. 103 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും, 25 ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ്ര​വാ​സി​കേ​ര​ളീ​യ പ്ര​തി​നി​ധി​ക​ൾ​ക്കു പു​റ​മേ ഇ​രു​ന്നൂ​റി​ല​ധി​കം പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ഇ​ത്ത​വ​ണ സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പാ​ർ​ല​മെ​ന്‍റ്, നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും നാ​ലാം ലോ​ക കേ​ര​ള​സ​ഭ​യു​ടെ ഭാ​ഗ​മാ​ണ്.

എ​മി​ഗ്രേ​ഷ​ൻ ക​ര​ട് ബി​ൽ 2021, വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ൾ, സു​സ്ഥി​ര പു​ന​ര​ധി​വാ​സം - നൂ​ത​ന ആ​ശ​യ​ങ്ങ​ൾ, കു​ടി​യേ​റ്റ​ത്തി​ലെ ദു​ർ​ബ​ല ക​ണ്ണി​ക​ളും സു​ര​ക്ഷ​യും, ന​വ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും നൈ​പു​ണ്യ​വി​ക​സ​ന​വും പ്ര​വാ​സ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, കേ​ര​ള വി​ക​സ​നം - ന​വ മാ​തൃ​ക​ക​ൾ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ മാ​റു​ന്ന തൊ​ഴി​ൽ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളും മ​ല​യാ​ളി പ്ര​വാ​സ​വും, വി​ജ്ഞാ​ന സ​മ്പ​ദ്ഘ​ട​ന​യി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​വും പ്ര​വാ​സി​ക​ളും എ​ന്നി​വ​യാ​ണു നാ​ലാം ലോ​ക കേ​ര​ള സ​ഭ​യു​ടെ ച​ർ​ച്ചാ വി​ഷ​യ​ങ്ങ​ൾ. ഗ​ൾ​ഫ്, ഏ​ഷ്യ പ​സ​ഫി​ക്, യൂ​റോ​പ്പ് ആ​ൻ​ഡ് യു​കെ, അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ, തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ൾ എ​ന്നി​വ​യാ​ണു മേ​ഖ​ലാ വി​ഷ​യ​ങ്ങ​ൾ.

14ന് ​ഉ​ച്ച​യ്ക്കു ര​ണ്ടു മു​ത​ൽ വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​നു​ള്ള ച​ർ​ച്ച​ക​ളും 3.45 മു​ത​ൽ മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ളും ആ​രം​ഭി​ക്കും. 15നു ​രാ​വി​ലെ 9.30 മു​ത​ൽ മേ​ഖ​ലാ യോ​ഗ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗും 10.15 മു​ത​ൽ വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​മി​തി​ക​ളു​ടെ റി​പ്പോ​ർ​ട്ടി​ഗും ന​ട​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<